Latest NewsKerala

നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമ സഭയിലെ നടപടി ക്രമങ്ങള്‍ തടസപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാവിലെ നിയമസഭയില്‍ സഭാ നടപടികള്‍ ആരംഭിച്ചപ്പോഴാണ് ചെന്നിത്തല ഇക്കാര്യം വെളിപ്പെടുത്തിയത്. സഭാ നടപടികളുമായി സഹകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം നിയമസഭാ കവാടത്തില്‍ സത്യാഗ്രഹം ഇരിക്കുന്ന മൂന്ന് എംഎല്‍എമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പ്രതിനിധികള്‍ സഭയില്‍ മുദ്രാവാക്യം വിളിച്ചു. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ എംഎല്‍എമാരുടെ സത്യാഗ്രഹത്തിന്റെ കാര്യം പ്രതിപക്ഷ നേതാവ് സഭയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മുദ്രാവാക്യം വിളി.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ യുഡിഎഫ് എംഎല്‍എമാരായ വി എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button