Latest NewsKerala

സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല ; പ്രതിപക്ഷം നടുത്തളത്തിൽ

തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന് അനുമതിയില്ല. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തിൽ കോൺഗ്രസ് നേതാവ് കെ. മുരളീധരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. വിഷയം സഭയിൽ ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

അടിയന്തരപ്രമേയത്തിന് അനുമതി ലഭിക്കാത്തതിനെത്തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കെ ടി ജലീലിന്റെ ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്. ആത്മാഭിമാനം ഉണ്ടെങ്കിൽ ജലീൽ രാജിവെക്കണമെന്ന് എം കെ മുനീർ എംഎൽഎ പറഞ്ഞു.

എന്നാൽ അടിയന്തിര പ്രാധാന്യം ഇല്ലാത്ത വിഷയമാണെന്ന് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം യുഡിഎഫ് സർക്കാരിന്റെ കാലത്തെ നിയമനം അപേക്ഷ ക്ഷണിക്കാതെയാണ് നിയമനം നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചട്ടലംഘനവുംസത്യപ്രതിജ്ഞാ ലംഘനവും ഉണ്ടായിട്ടില്ല.

മൂന്ന് പേര് മാത്രമാണ് ഇന്റർവ്യൂവിൽ പങ്കെടുത്തത്. പങ്കെടുത്ത ആർക്കും വേണ്ട യോഗ്യത ഇല്ലായിരുന്നു. അദീപ് പിന്നീടാണ് അപേക്ഷ നൽകിയത്. എന്നാൽ അനാവശ്യ വിവാദങ്ങൾ ഉണ്ടായതോടെ പദവിയിൽ നിന്ന് അദീപ് രാജിവെയ്ക്കുകയായിരുന്നു. ഈ നിയമനം കൊണ്ട് സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button