അമിത വണ്ണം നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കില്‍ ഈ പൊടി ഉപയോഗിച്ചാല്‍ ഏത് അമിത വണ്ണവും നിങ്ങളോട് ഗുഡ് ബൈ പറയും. തടിയും വയറും കുറയ്ക്കാന്‍ കൃത്രിമ വഴികളുടെ പുറകേ പോയിട്ടു കാര്യമില്ല. ഇത് ഗുണം നല്‍കില്ലെന്നു മാത്രമല്ല, ദോഷം ഏറെ നല്‍കുകയും ചെയ്യും. ഇതിനെല്ലാം ഉളള പ്രതിവിധി തികച്ചും പ്രകൃതി ദത്ത വഴികള്‍ ഇതിനായി ഉപയോഗിയ്ക്കുക എന്നതാണ്. ഇതു ദോഷം വരുത്തില്ലെന്നു മാത്രമല്ല, പല ഗുണങ്ങളും ഒരേ സമയം കഴിയുകയും ചെയ്യും.
വീട്ടില്‍ തന്നെ തടി കുറയ്ക്കാന്‍ ചെയ്യാവുന്ന പല വഴികളുമുണ്ട്. വീട്ടില്‍ തന്നെ പൊടിച്ചു തയ്യാറാക്കി വെള്ളത്തില്‍ കലക്കി കുടിയ്ക്കാവുന്ന ഒരു കൂട്ടിനെ കുറിച്ചറിയൂ. തികച്ചും ആരോഗ്യകരമായ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കിയ ഒന്നാണിത്.
പ്രത്യേക ചേരുവ
മുഴുവന്‍ മല്ലി, ഉലുവ, പെരുഞ്ചീരകം, ജീരകം, അയമോദകം, മഞ്ഞള്‍, കറുവാപ്പട്ട എന്നിവയാണ് ഈ പ്രത്യേക ചേരുവ തയ്യാറാക്കാന്‍ വേണ്ടത്.
മുഴുവന്‍ മല്ലി
സ്വാദിനുള്ള വെറുമൊരു ചേരുവ മാത്രമല്ല, പലതരം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് മുഴുവന്‍ മല്ലി.മല്ലി തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രത്യേക ചേരുവവയാണ്. ഇതിന് ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല, തടിയും കൊഴുപ്പും കുറയ്ക്കാനും പല തരം അസുഖങ്ങള്‍ തടയാനുമെല്ലാം ഇത് ഏറെ ഫലപ്രദമാണ.് .പൊട്ടാസ്യം, അയേണ്‍, വൈറ്റമിന്‍, എ, കെ, സി, ഫോളിക് ആസിഡ്, മഗ്‌നീഷ്യം, കാല്‍സ്യം എന്നിവടയങ്ങിയ ഒന്നാണിത്. കൊളസ്ട്രോള്‍ കുറച്ചും ദഹനം മെച്ചപ്പെടുത്തിയുമാണ് മല്ലി ഈ ഗുണം നല്‍കുന്നത്. തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. തടി കുറയാനുള്ള നല്ലൊരു വഴി കൂടിയാണ് മല്ലിയിട്ടു വച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ഇതില്‍ വേണമെങ്കില്‍ അല്‍പം തേനും നാരങ്ങാനീരും കൂടി ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.
ജീരകം
വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ചേരുവയാണ് ജീരകം. ഇതിലെ കുര്‍മുകിന്‍ ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തി ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കളയുന്നു. ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും ഇത് ഏറെ സഹായകമാണ്.
പെരുഞ്ചീരകം
തടി കുറയ്ക്കാനും സ്വാദിനും മണത്തിനുമെല്ലാം ഒരുപോലെ ഉപയോഗിയ്ക്കാവുന്ന ഒന്നാണ് പെരുഞ്ചീരകം. വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി കോംപ്ലക്സ്, വൈറ്റമിന്‍ സി, ഡി, അമിനോ ആസിഡുകള്‍ എന്നിങ്ങളെ പലതും ഇതില്‍ അടങ്ങിയിട്ടുണ്ട്. വയര്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ദഹനം മെച്ചപ്പെടുത്തിയും അപചയപ്രക്രിയ ശക്തിപ്പെടുത്തിയുമാണ് പെരുഞ്ചീരകം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നത്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. നെഞ്ചെരിച്ചിലിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്.
ഉലുവ
ഉലുവയും പല തരം അസുഖങ്ങള്‍ മാറാന്‍ മാത്രമല്ല, തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ഏറെ സഹായകവുമാണ്. പ്രമേഹത്തിനുള്ളള നല്ലൊരു പ്രതിവിധിയാണിത്. ഇതുപോലെ കൊളസ്ട്രോളിനും. ഈ രണ്ടു പ്രശ്നങ്ങള്‍ക്കും ഭക്ഷണത്തില്‍ ഉലുവ ചേര്‍ക്കുന്നതു സഹായിക്കും. ഇതിനു പുറമേ തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാം ഉലുവ പല രീതിയിലും ഉപയോഗിയ്ക്കുന്നുണ്ട്.
കറുവാപ്പട്ട
വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങളുടെകൂട്ടുത്തില്‍ കറുവാപ്പട്ട. ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കറുവാപ്പട്ടയും തേനും ചേര്‍ത്ത മിശ്രിതം തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. കറുവാപ്പട്ട ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ അപയചപ്രകിയ ശക്തിപ്പെടുകയും ചെയ്യും. ഇത് കൊഴുപ്പു പെട്ടെന്നു കത്തിപ്പോകാന്‍ സഹായകമാകും. ദഹനം മെച്ചപ്പെടുത്തുന്നതു വഴിയും കറുവാപ്പട്ട തടി കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. കുടലിന്റെ പ്രവര്‍ത്തനത്തിലും ഇത് ഏറെ നല്ലതാണ്
മഞ്ഞള്‍
മഞ്ഞളും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ കുര്‍മുകിന്‍ എന്ന വസ്തുവാണ് ഈ ഗുണം നല്‍കുന്നത്. മഞ്ഞള്‍ ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കുകന്നതിനോടൊപ്പം ശരീരത്തിലെ കൊഴുപ്പും വിഷാംശവും നീക്കുകയും ചെയ്യും. ഇതിനു പുറമെ വൈറ്റമിന്‍ ബി, സി, ലിനോലെനിക് ആസിഡ്, ഒമേഗ ത്രീ ഫാററി ആസിഡുകള്‍ , സോഡിയം, പൊട്ടാസ്യം, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍ എന്നിങ്ങനെ വലിയൊരു പോഷകനിര തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്.
അയമോദകവും
അയമോദകവും തടിയും വയറും കുറയ്ക്കാനും ദഹന പ്രശ്നങ്ങള്‍ക്കും ഏറെ മികച്ചതാണ് ഇത് ഇത്തരം പ്രശ്നങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ പ്രധാനമായും ഉപയോഗിയ്ക്കുന്ന ഒന്നാണ്. ദഹന സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്.
1 ടേബിള്‍ സ്പൂണ്‍ മുഴുവന്‍ മല്ലി, ഒരു ടേബിള്‍ സ്പൂണ്‍ വീതം ഉലുവ, പെരുഞ്ചീരകം, ജീരകം, അയമോദകം, 1 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍,. 2 കറുവാപ്പട്ട എന്നിവയാണ് ഈ പ്രത്യേക പൊടി തയ്യാറാക്കുവാന്‍ വേണ്ടത്.
Post Your Comments