പനാജി: കുറ്റിക്കാട്ടില്‍ പ്രസവിച്ച ഉടനെയുള്ള പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മഡ്ഗാവില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ നവേലി ഫുട്ബോള്‍ ഗ്രൗണ്ടിന് സമീപത്തെ കുറ്റിക്കാട്ടിലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ വഴിയാത്രക്കാര്‍ കണ്ടത്. പൊലീസിനെ വഴിയാത്രക്കാര്‍ വിവരമറിയിച്ചു. പോലീസെത്തി രക്തത്തില്‍ പുരണ്ട കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമിക്കുന്നതായി പോലീസ് അറിയിച്ചു. കുഞ്ഞ് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.
Post Your Comments