Latest NewsKerala

കൊല്ലത്ത് യുവാവിന് ഗുണ്ടാസംഘത്തില്‍ നിന്നും ക്രൂരമായ മര്‍ദ്ദനം

കൊല്ലം: പെട്രോള്‍ പമ്പില്‍ ബൈക്ക് മറികടന്നു പോയതിന്റെ പേരില്‍ ഗുണ്ടാസംഘം കരുനാഗപ്പള്ളി സ്വദേശി ഷിബുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. രണ്ടു പേര്‍ക്കെതിരെ ശക്തിക്കുളങ്ങര പൊലീസ് വധശ്രമത്തിന് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി രാമന്‍കുളങ്ങരയിലെ പെട്രോള്‍ പമ്പില്‍ വെച്ചാണ് കരുനാഗപ്പള്ളി സ്വദേശി ഷിബുവിന് മര്‍ദ്ദനമേറ്റത്. ബൈക്ക് മറികടന്നതിനെ ചെല്ലി രണ്ടംഗ സംഘം ഷിബുവിനെ അസഭ്യം പറഞ്ഞു.

പ്രാണരക്ഷാര്‍ത്ഥം ഷിബു സമീപത്തെ പെട്രോള്‍ പമ്പിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി. പിന്നാലെ എത്തിയ രണ്ടുപേര്‍ ഷിബുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഹെല്‍മെറ്റ് ഉപയോഗിച്ച് തലയ്ക്ക് മര്‍ദ്ദിച്ചു. കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് നിലത്ത് വീണ ഷിബുവിനെ അവിടെയിട്ടും മര്‍ദ്ദിച്ചു.

രണ്ടു പേര്‍ക്കെതിരെ ശക്തിക്കുളങ്ങര പൊലീസ് വധശ്രമത്തിനു കേസെടുത്തു. നിരവധി ക്രിമിനല്‍ കേസ് പ്രതിയും കൊല്ലം കാവനാട് സ്വദേശിയും ഷാനാണ് ആക്രമണം നടത്തിയതില്‍ ഒരാളെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button