കൊല്ലം: കൊല്ലം ഫാത്തിമമാതാ കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. . രാഖി കൃഷ്ണയെ അധ്യാപകര്‍ പരസ്യമായി അവഹേളിച്ചതിന് തെളിവില്ലെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. കഴിഞ്ഞ ബുധനാഴ്ച നടന്ന പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് ഒന്നാം വര്‍ഷ ബി എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ രാഖി കൃഷ്ണയെ ക്ലാസില്‍ നിന്ന് പുറത്താക്കിയത്. പരസ്യ അവഹേളനം ഏറ്റുവാങ്ങിയ രാഖി കൊല്ലം എ ആര്‍ ക്യാമ്ബിന് മുന്നിലെത്തി ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു.
അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത കൊല്ലം ഈസ്റ്റ് പൊലീസ് സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണം വെെകിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അധ്യാപകരുടെയും ചില സഹപാഠികളുടെയും മൊഴികള്‍ മാത്രം രേഖപ്പെടുത്തിയതായാണ് വിവരം. പരീക്ഷാ ഹാളിന്‍റെ ചുമതലയിലുണ്ടായിരുന്ന ആറ് അധ്യാപകരെ കോളേജ് മാനേജ് മെന്‍റ് സസ്പെന്‍റ് ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നാണ് പൊലീസ് വിശദീകരണം.
രാഖിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ഫാത്തിമാ കോളേജ് മാനേജ് മെന്‍റ് അന്വേഷണം തുടരുന്നതിനായി പൂര്‍ണ്ണമായ സഹകരണം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
Post Your Comments