Latest NewsKerala

ശോഭാ സുരേന്ദ്രന് കോടതിയുടെ പിഴ

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് പിഴ വിധിച്ച് ഹൈക്കോടതി. കോടതി വില കുറഞ്ഞ പ്രശസ്തിക്കായി ഉപയോഗിക്കരുത് എന്ന് ഹൈക്കോടതി പറഞ്ഞു. 25,000 രൂപയാണ് പിഴ ഈടാക്കിയത്.

ശബരിമല വിഷയത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ശോഭ സുരേന്ദ്രന്റെ ഹര്‍ജി. കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ശോഭ ഹര്‍ജി പിന്‍വലിച്ചു. പിഴ തുക ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button