KeralaLatest News

വ്യാജ കോൾ ; അധ്യാപകന്റെ 1.80 ലക്ഷം രൂപ നഷ്ടമായി

കോട്ടയം: വ്യാജ കോൾ വഴി കോളേജ് അധ്യാപകന് 1.80 ലക്ഷം രൂപ നഷ്ടമായി. ബാങ്കില്‍ നിന്നെന്ന വ്യാജനെ ഫോ​​ണി​​ല്‍ വി​​ളി​​ച്ച്‌ ഒ​​ടി​​പി ചോദിച്ചറിഞ്ഞിട്ടായിരിന്നു തട്ടിപ്പ്. കോട്ടയത്താണ് സംഭവം. ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ എ​​സ്ബി​​ഐ​​യു​​ടെ പു​​തി​​യ എ​​ടി​​എം കാ​​ര്‍​​ഡ് വ​​ന്നി​​ട്ടു​​ണ്ടെ​​ന്ന സ​​ന്ദേ​​ശം മൊ​​ബൈ​​ലി​​ല്‍ അധ്യാപകന് ല​​ഭി​​ച്ചു. ചി​​പ്പ് ഘ​​ടി​​പ്പി​​ച്ച കാ​​ര്‍​​ഡ് എ​​ല്ലാ​​വ​​ര്‍​​ക്കും അ​​യ​​ച്ചു കൊ​​ടു​​ക്കു​​ന്ന സ​​മ​​യ​​മാ​​യി​​രു​​ന്ന​​തി​​നാ​​ല്‍ വിശ്വസിച്ചു.

മൊ​​ബൈ​​ലി​​ല്‍ കോ​​ള്‍ വ​​രി​​ക​​യും കാ​​ര്‍​​ഡ് ബ്ലോ​​ക്കാ​​ണെ​​ന്ന് അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു. എ​​സ്ബി​​ഐ​​യു​​ടെ കാ​​ര്‍​​ഡ് വി​​ഭാ​​ഗ​​ത്തി​​ല്‍​​നി​​ന്നു വി​​ളി​​ക്കു​​ന്നു​​വെ​​ന്നാ​​യി​​രു​​ന്നു സ​​ന്ദേ​​ശം. സം​​ശ​​യം തോ​​ന്നി ചോ​​ദ്യ​​ങ്ങ​​ള്‍ ചോ​​ദി​​ച്ച​​പ്പോ​​ള്‍ ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മു​​ഴു​​വ​​ന്‍ വി​​ശ​​ദാം​​ശ​​ങ്ങ​​ളും ത​​ട്ടി​​പ്പു​​കാ​​ര​​ന്‍ പ​​റ​​ഞ്ഞ​​തോ​​ടെ അധ്യാപകൻ വിശ്വസിച്ചു.

തുടർന്ന് കാ​​ര്‍​​ഡ് ബ്ലോ​​ക്ക് മാ​​റ്റു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഒ​​രു ലി​​ങ്ക് അ​​യ​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ഫോ​​ണ്‍ ക​​ട്ട് ചെ​​യ്യാ​​തെ അ​​തി​​ലു​​ള്ള നമ്പർ പ​​റ​​യ​​ണ​​മെ​​ന്നും പ​​റ​​ഞ്ഞു.നമ്പർ പറഞ്ഞതോടെ ഫോൺ കട്ടായി. സംശയം തോന്നി അകൗണ്ട് പരിശോധിച്ചപ്പോൾ പണം നഷ്ടമായി എന്ന് ബോധ്യപ്പെട്ടു. ഇതിനിടെ അക്കൗണ്ട് മരവിപ്പിക്കണമെന്ന് ബാങ്കിനോട് ആവശ്യപ്പെട്ടു. ഞായറാഴ്ച മറ്റു അക്കൗണ്ടുകളില്‍‌ നടത്തിയ പരിശോധനയില്‍ ഇവിടെ നിന്നും പണം നഷ്ടപ്പെട്ടതായി കണ്ടെത്തി.

അധ്യാപകന്‍ സൈ​​ബ​​ര്‍ സെ​​ല്ലി​​ലും ഈ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലും പ​​രാ​​തി ന​​ല്‍​​കി. മ​​ക​​ന്‍റെ പ​​ഠ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ശേ​​ഖ​​രി​​ച്ച പ​​ണ​​മാ​​ണു ന​​ഷ്ട​​മാ​​യ​​തെ​​ന്ന് അദ്ദേഹം പ​​റ​​ഞ്ഞു. കോ​​ള​​ജി​​ലെ മ​​റ്റ് അ​​ധ്യാ​​പ​​ക​​രെ​​യും ഇ​​തേ​​സം​​ഘം വി​​ളി​​ച്ചി​​രു​​ന്ന​​താ​​യാ​​ണു വി​​വ​​രം ലഭിച്ചു . ഇ​​വ​​രി​​ലൊ​​രാ​​ളു​​ടെ 5,000 രൂ​​പ​​യും ന​​ഷ്ട​​മാ​​യി​​ട്ടു​​ണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button