കാഞ്ഞങ്ങാട്: അമിതവേഗതയിൽ വാഹനം ഓടിക്കുകയും മറ്റ് വാഹനങ്ങളെ അശ്രദ്ധമായി മറികടക്കാന്‍ ശ്രമിക്കുന്നതും നേരില്‍ കണ്ട മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കി.
കാസര്‍കോട്ടുനിന്ന് കണ്ണൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ബസ്സിലെ ഡ്രൈവര്‍ ചെറുകുന്നിലെ ബാബു, കാസര്‍കോട് ഭാഗത്തേക്കു പോകുകയായിരുന്ന ബസ്സിലെ ഡ്രൈവര്‍ സന്തോഷ്‌കുമാര്‍ എന്നിവര്‍ക്കെതിരേയാണ് നടപടി. കാഞ്ഞങ്ങാട് മോട്ടോര്‍വാഹന ഇന്‍സ്പെക്ടര്‍ അനില്‍കുമാറാണ് ഇവർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്തത്.
Post Your Comments