
പാരീസ്: ഹെയര്‍ ഡൈ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. കഴിഞ്ഞ ദിവസം ഹെയര്‍ ഡൈ ചെയ്തത് മൂലമുണ്ടായ അലര്‍ജിയെ തുടര്‍ന്ന് ഫ്രഞ്ചുകാരിയായ എസ്തല്ലെയുടെ മുഖം ബള്ബുപോലെയായി. ഡൈയിലുണ്ടായ പാരഫിനിലെനിഡയാമിന്‍ (പിപിഡി) എന്ന കെമിക്കലാണ് എസ്തല്ലെയുടെ അലര്‍ജിക്ക് കാരണം. ചെറിയ അളവില്‍ മാത്രമാണ് ഡൈ ഉപയോഗിച്ചതെങ്കിലും കുറച്ച് സമയത്തിനുശേഷം അലര്‍ജിയായി.
മുഖം പെട്ടെന്ന് വീര്‍ത്തു തടിക്കാന്‍ തുടങ്ങി. അലര്‍ജി തടയുന്നതിനുളള മരുന്ന് കഴിച്ചെങ്കിലും ഫലമുണ്ടായില്ല. മുഖം വീര്‍ത്തുകൊണ്ടേയിരുന്നു. പിറ്റേ ദിവസം രാവിലെ കണ്ണാടിയില്‍ നോക്കിയപ്പോഴേക്കും മുഖം 55.8 ഇഞ്ചില്നിന്നും 63 ഇഞ്ച് വലിപ്പമായി. മുഖത്തോടൊപ്പം നാക്കും തടിച്ചു വീര്‍ത്തു. തന്നെയുമല്ല ശ്വാസ തടസ്സവും അനുഭവപ്പെട്ടതായും എസ്തല്ലെ പറഞ്ഞു. അതിനാല്‍ സ്ഥിരമായി ഹെയര്‍ഡൈ ഉപയോഗിക്കുന്നവര്‍ അതിന്റെ ഉപയോഗം കുറയ്ക്കുന്നതാകും നല്ലത്.
Post Your Comments