ന്യൂഡൽഹി: പുറത്തുനിന്ന് വരുന്നവരോട് എന്നും സെന്റിനലുകാർ ശത്രുതാ സമീപനം സ്വീകരിക്കുന്നതിന് പിന്നിലെ കാരണം തേടി അധികൃതർ. പുറത്തുനിന്നു വരുന്നവരോടു എന്നും ശത്രുതാ സമീപനമേ സെന്റിനലുകാർ കാണിച്ചിട്ടുള്ളൂ. ചില സന്ദർഭങ്ങളിൽ ചില സൗഹൃദഭാവങ്ങൾ കാണിച്ചിരിക്കാമെങ്കിലും നോർത്ത് സെന്റിനൽ ദ്വീപിനുള്ളിലേക്ക് ആരെയും പ്രവേശിപ്പിച്ചിട്ടില്ല. മുൻപു കടന്നുകയറിയ മൽസ്യത്തൊഴിലാളികളോടും ഇപ്പോൾ കൊല്ലപ്പെട്ട യുഎസ് പൗരൻ ജോൺ അലൻ ചൗവിനോടും രണ്ടു തരത്തിലാണ് സെന്റിനലുകാർ പെരുമാറിയതെന്ന വാദവും നിലനിൽക്കുന്നുണ്ട്.
2006ൽ ദ്വീപിലേക്ക് അനുവാദമില്ലാതെ പ്രവേശിച്ച രണ്ട് മൽസ്യത്തൊഴിലാളികളെ സെന്റിനലുകാർ അമ്പെയ്ത് കൊല്ലുകയുണ്ടായി. ദ്വീപിലേക്ക് അനുവാദമില്ലാതെ പ്രവേശിച്ച രണ്ട് മൽസ്യത്തൊഴിലാളികളെ സെന്റിനലുകാർ അമ്പെയ്തു കൊന്നു. ആചാരത്തിന്റെ ഭാഗമെന്നോണം മൃതദേഹങ്ങൾ മുളയിൽ കോർത്ത്, കടലിന് അഭിമുഖമായി കുത്തിനിർത്തി. എന്നാൽ, 12 വർഷം കഴിഞ്ഞ് ജോൺ ചൗ ദ്വീപിലേക്കു കടന്നപ്പോൾ എതിരേറ്റ രീതിയിൽ വ്യത്യാസമുണ്ടായി. മുളയിൽ കോർത്തുനിർത്തുന്നതിനു പകരം ജോൺ ചൗവിന്റെ മൃതദേഹം മണ്ണിൽ മറവു ചെയ്യുകയാണുണ്ടായത്. ഇതുപോലുള്ള സമാന സംഭവങ്ങളെ മുൻനിർത്തി സെന്റിനലുകാരുടെ സ്വഭാവമാറ്റം പഠിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
Post Your Comments