Latest NewsKerala

പാമ്പാറ്റില്‍ അഗ്‌നിശമനാ ഉദ്യാഗസ്ഥനെ കാണായിട്ട് 50 ദിവസം: പരാതിയുമായി ബന്ധുക്കള്‍

മറയൂര്‍: കുളിക്കുന്നതിനിടെ പാമ്പാറ്റില്‍ കാണാതായ അഗ്നിശമന സേനാ ഉദ്യോഗസ്ഥനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ബന്ധുക്കള്‍. ദേവികുളം സ്വദേശിയും തിരുവനന്തപുരം ഐഎസ്ആര്‍ഒ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനുമായ രാജ്കുമാറിനെയാണ് കാണാതായത്. ഇദ്ദേഹത്തിനെ കാണാതായിട്ട് 50 ദിവസമാകുന്നു. എന്നാല്‍ ഇതുവരെ അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഒക്ടോബര്‍ 13ന് ഉച്ചയ്ക്കാണ് രാജ്കുമാര്‍ അഗ്നിശമന സേനാ ഉദ്യോഗസ്ഥരായ ആറു സുഹൃത്തുക്കള്‍ക്കൊപ്പം മറയൂരിലെത്തിയത്. എന്നാല്‍ പാമ്പാറ്റില്‍ കുളിക്കുന്നതിനിടെ രാജ്കുമാറിനെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. നാവിക സേന ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

അതേസമയം അത്യാഹിത ഘട്ടങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നേടിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരായ ആറു സുഹൃത്തുക്കള്‍ അടുത്തുണ്ടായിട്ടും രക്ഷിക്കാന്‍ കഴിയാത്തതില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button