ചൈന : സോഫ്റ്റ് വെയർ പ്രശ്‌നം കാരണം 16,582 വോൾവോ കാറുകൾ ചൈന തിരിച്ചെടുത്തു.
സംസ്ഥാന അഡ്മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷൻ പ്രകാരമാണ് വാഹനങ്ങൾ തിരിച്ചെടുത്തത്. വെഹിക്കിൾ കണക്ടിവിറ്റി മോഡ്യൂളിലെ (VCM) സോഫ്റ്റ് വെയർ പ്രശ്നമാണ് കമ്പനിയെ ബുദ്ധിമുട്ടിലാക്കിയത്.
2016 മുതൽ 2018 വരെ കാലയളവിൽ നിർമിച്ച എക്സ്ക് 90, എസ്90, വി90 സിസി, എക്സ് സി 40, എസ്‌ക്ലൂസിവ് മോഡലുകളാണ് തിരിച്ചടി നേരിടുന്നത്. വോൾവോ ഓട്ടോമൊബൈൽ സെയിൽസ് (ഷാങ്ഹായ്) കോയും വോൾവോയുടെ രണ്ട് നിർമ്മാതാക്കളും ഉടമസ്ഥർക്ക് എത്രയും പെട്ടന്ന് പ്രശ്നങ്ങൾ സൗജന്യമായി പരിഹരിച്ചുനൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments