ജി മെയില്‍ പാസ് വേര്‍ഡ് മറന്ന് പോയതുകൊണ്ട് ആ മെയില്‍ ഉപേക്ഷിച്ച് വേറെ പുതിയ മെയില്‍ പുതിയതായി രൂപപ്പെടുത്തേണ്ട ആവശ്യമില്ല. മറന്ന് പോയ മെയില്‍ പാസ് വേര്‍ഡ് സുരക്ഷിതമായി തിരികെ എടുക്കുന്നതിന് ഗൂഗിള്‍ തന്നെ സൗകര്യമൊരുക്കിയിട്ടുണ്ട്. മുന്‍പ് മൊബെെല്‍ നമ്പര്‍ വഴിയും നിങ്ങള്‍ ജി മെയില്‍ നിര്‍മ്മിച്ചപ്പോള്‍ നല്‍കിയ മറ്റൊരു എെഡി വഴിയും മാത്രമേ ജി മെയിലിന്‍റെ പാസ് വേര്‍ഡ് മറന്നുപോയലും വീണ്ടും പ്രവര്‍ത്തന ക്ഷമമാക്കാന്‍ സാധിക്കുമായിരുന്നുളളൂ. എന്നാല്‍ പുതിയ മാറ്റത്തിലൂടെ നിങ്ങളുടെ സുഹൃത്തുക്കളുടേയോ അല്ലെങ്കില്‍ വിശ്വസനീയമായ ഒരു മെയില്‍ എെഡി വഴി പഴയ ജി മെയില്‍ എെഡി പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്നതാണ് പുതിയ ഒരു നേട്ടം. എങ്ങനെ അപ്രകാരം പാസ് വേര്‍ഡ് മറന്ന് പോയെങ്കിലും വീണ്ടും ആ പഴയ ജി മെയില്‍ അകൗണ്ട് പ്രവര്‍ത്തന ക്ഷമമാക്കാമെന്നാണ് ചുവടെ വിശദീകരിക്കുന്നത്. ….
ആദ്യപടിയായി ജി മെയില്‍ പേജിലെ ഫോര്‍ഗറ്റ് പാസ് വേര്‍ഡ് എന്ന ഭാഗം തുറക്കുക
അവിടെ നിങ്ങള്‍ ഒാര്‍ക്കുന്ന അവസാന പാസ് വേര്‍ഡ് നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ടാകും ഒരുപക്ഷേ നിങ്ങള്‍ പാസ് വേര്‍ഡ് ഒാര്‍ക്കുന്നില്ലെങ്കില്‍ ട്രെെ അനദര്‍ വേ എന്നൊരു വിഭാഗം കാണാം അത് തുറക്കുക.
ആ സമയം ഗൂഗിള്‍ നിങ്ങളുടെ മൊബെെല്‍ നമ്പരിലേക്കാണോ അതോ വേറെ നിങ്ങള്‍ ഉപയോഗിച്ച് വരുന്ന മെയിലിലേക്കാണോ വെരിഫിക്കേഷന്‍ കോഡ് അയക്കേണ്ടത് എന്ന് ആവശ്യപ്പെടും.
നിങ്ങളുടെ പക്കല്‍ മൊബെെല്‍ നമ്പര്‍ ലഭ്യമല്ലെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ പഴയ ജി മെയില്‍ നിര്‍മ്മിച്ച സമയത്ത് മറ്റൊരു മെയില്‍ എെഡി (ആള്‍ട്ടര്‍നേറ്റീവ് ജി മെയില്‍ ) കളുമില്ലെങ്കില്‍ ട്രെെ അനദര്‍ വേ എന്ന സ്ഥലത്ത് ഒരിക്കല്‍ കൂടി അമര്‍ത്തുക.
അപ്പോള്‍ നിങ്ങള്‍ക്ക് മറ്റൊരു നിര്‍ദ്ദേശം ലഭിക്കുന്നത് ലഭ്യമായ നിങ്ങള്‍ക്ക് സുരക്ഷിതമായ ഏതെങ്കിലും ഒരു മെയില്‍ എെഡി നല്‍കാന്‍ ആവശ്യപ്പെടും. നിങ്ങള്‍ നല്‍കുന്ന മെയിലിലേക്ക് ജി മെയില്‍ ടീം നിങ്ങളുടെ വ്യക്തിഗത മെയില്‍ കേറുന്നതിനുളള വെരിഫിക്കേഷന്‍ കോഡ് അയച്ച് നല്‍കും . ആ വെരിഫിക്കേഷന്‍ കോഡ് ഗൂഗുള്‍ നിര്‍ദ്ദേശിച്ച സ്ഥലത്ത് കൃത്യമായി നല്‍കിയാല്‍ പുതിയ പാസ് വേര്‍ഡ് നിര്‍മ്മിച്ച് പഴയപടി നിങ്ങളുടെ പഴയ ജി മെയില്‍ തന്നെ പ്രവര്‍ത്തന ക്ഷമമാക്കാന്‍ കഴിയും. അതായത് ഇ നി മുതല്‍ മറന്ന് പോയ ജി മെയില്‍ പ്രവര്‍ത്തന ക്ഷമമാക്കുക എന്നത് വളരെ എളുപ്പമായിരിക്കുന്നു. സുഹൃത്തുക്കളുടേയോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ആ സമയത്ത് ലഭ്യമായ ഏതെങ്കിലും മെയില്‍ എെ ഡി നല്‍കിയാല്‍ അതിലേക്ക് ജി മെയില്‍ ടീം നിങ്ങള്‍ക്ക് പ്രവര്‍ത്തന ക്ഷമമാക്കേണ്ട മറന്ന് പോയ ജി മെയിലില്‍ കയറുന്നതിനുളള വെരിഫിക്കേഷന്‍ കോഡ് അയച്ച് നല്‍കും.
Post Your Comments