തിരുവനന്തപുരം: റേഷന്‍ കടയിലെ സ്റ്റോക്ക് വിവരം ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും ഒാണ്‍ലെെനായി അറിയാനുളള സൗകര്യമൊരുങ്ങുന്നു. ഒാണ്‍ലെെനില്‍ ലഭ്യമായ പൊതുവിതരണ പോര്‍ട്ടലിലൂടെയാണ് പൊതുജനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ അറിയുന്നതിനുളള സൗകര്യം ഒരുക്കിയിരിക്കുന്നത്. കടയില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന സാധനങ്ങളെക്കുറിച്ചും എത്രത്തോളം സ്റ്റോക്ക് വിറ്റഴിക്കപ്പെട്ടെന്നും ഈ സംവിധാനത്തിലൂടെ അറിയാന്‍ കഴിയും.
ഇതിലൂടെ പൂഴ്ത്തിവെപ്പും മറിച്ചു വില്‍പ്പനയും നല്ലൊരു ശതമാനം വരെ തടയാനാകും. സാധനങ്ങള്‍ കടയില്‍ ഉണ്ടായിട്ടും റേഷന്‍ നിഷേധിച്ചാല്‍ പരാതി നല്‍കുകയും ചെയ്യാം. ഇ – ത്രാസ് സംവിധാനവും ഉടന്‍ തന്നെ എല്ലായിടത്തും നടപ്പിലാക്കുന്നതിനുളള ഒരുക്കങ്ങളിലാണ് അധികൃതര്‍. ഇ- ത്രാസ് സംവിധാനത്തെ ഇ- പോസുമായി ബന്ധിപ്പിക്കുന്നതോടെ തട്ടിപ്പിനെ തടയാന്‍ കഴിയും.
https://epos.kerala.gov.in/stock_Register_interface.jsp എന്ന ലിങ്കില്‍ കയറിയ ശേഷം ജില്ല ,താലൂക്ക്, റേഷന്‍ കടയുടെ നമ്ബര്‍ എന്നിവ സെലക്‌ട് ചെയ്താല്‍ ആ കടയിലെ റേഷന്‍ സാധനങ്ങളുടെ ഓരോ മാസത്തെയും സ്റ്റോക്ക് വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
Post Your Comments