KeralaLatest News

ട്രാന്‍സ്‌ജെന്‍ഡറുകള്‍ സാധാരണക്കാര്‍ക്ക് ഭീഷണിയാകുന്നു

പെണ്‍വേഷം കെട്ടിയ ക്രിമിനലുകളും സംഘത്തില്‍

കൊച്ചി : എറണാകുളം നഗരത്തില്‍ ഭിന്നലിംഗക്കാരുടെ പിടിച്ചു പറിയും അക്രമവും പെരുകുന്നു. ഇവരുടെ സംഘത്തില്‍ പെണ്‍വേഷം കെട്ടിയ ക്രിമിനലുകളും ഉണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് എറണാകുളം സൗത്ത് പാലത്തിനടിയില്‍ ചാവക്കാട് സ്വദേശി ഇര്‍ഫാന്‍, ആലപ്പുഴ സ്വദേശി ആഷിഖ് എന്നിവരെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ ട്രാന്‍സ്‌ജെന്‍ഡറുകളായ സൂര്യ, വിന്‍സി എന്നിവരെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഇവരെ സഹായിച്ച ഓട്ടോ ഡ്രൈവറെ പിടികൂടാനുണ്ട്.നവംബര്‍ 14ന് രാത്രി പാലത്തിനടിയിലൂടെ നടന്നുപോയ ഇര്‍ഫാനെയും ആഷിഖിനെയും സൂര്യയും വിന്‍സിയും കടന്നു പിടിക്കുകയായിരുന്നു

ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ സഹായത്തിനെത്തിയ ഓട്ടോഡ്രൈവര്‍ ഇവരെ ഇരുമ്പുവടികൊണ്ട് അടിക്കുകയായിരുന്നു. എസ്‌ഐ സുനുമോന്റെ നേതൃത്വത്തില്‍ സിപിഒമാരായ ജിന്‍സണ്‍, സന്തോഷ്, ഇഗ്‌നേഷ്യസ്, അനീഷ്, പ്രജീഷ് എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സൗത്ത് മേല്‍പാലത്തിനടിയില്‍ കളത്തിപറമ്പ് റോഡ് ഭാഗത്താണു രാത്രി ട്രാന്‍സ്‌ജെന്‍ഡറുകള്‍ കേന്ദ്രീകരിക്കുന്നതും അതുവഴി കടന്നു പോകുന്നവരെ ആക്രമിക്കുന്നതും. സാമൂഹിക വിരുദ്ധരുമായി ചേര്‍ന്നാണ് ആക്രമണങ്ങള്‍.

പാലത്തിനടിയിലെ ആളൊഴിഞ്ഞ രണ്ടു കെട്ടിടങ്ങളിലാണ് ഇവരുടെ പ്രവര്‍ത്തനം. ഒട്ടേറെ യുവാക്കള്‍ ബൈക്കുകളില്‍ ഇവിടെ രാത്രി വൈകി എത്താറുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. മുന്‍പു വളഞ്ഞമ്പലം ഭാഗത്തായിരുന്നു പ്രശ്‌നങ്ങളെങ്കില്‍ പൊലീസ് പരിശോധന ശക്തമാക്കിയതോടെ സംഘം പാലത്തിനടിയിലേക്കു തട്ടകം മാറ്റി.ഈ ഭാഗത്തു വെളിച്ചമില്ലാത്തതും ഇവര്‍ക്കു മറയായിരിക്കുകയാണ്. പെണ്‍വേഷം കെട്ടിയ പുരുഷന്‍മാരും അക്രമി സംഘത്തിലുണ്ടെന്നു പൊലീസ് അറിയിച്ചു

സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നു മെഡിക്കല്‍ ട്രസ്റ്റ് ഭാഗത്തേക്കും തിരിച്ചും നടന്നു പോകുന്ന യാത്രക്കാരാണു പ്രധാന ഇരകള്‍.

പാലത്തിനടിയിലൂടെ സ്വതന്ത്രമായി നടന്നു പോകാന്‍ കഴിയാതായതോടെ വഴിയാത്രക്കാരും നഴ്‌സിങ് വിദ്യാര്‍ഥിനികളും ഏതാനും മാസങ്ങളായി പാലത്തിനു മുകളിലൂടെയാണു രാത്രി പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button