ഡല്‍ഹി: സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ വിവാദ വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ സുപ്രിം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലായിരുന്നില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ആരോപിച്ചു. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോസഫ് കുര്യന്റെ തുറന്നു പറച്ചില്‍. നേരായ ദിശയില്‍ പ്രവര്‍ത്തിക്കാന്‍ ദീപക് മിശ്രയോട് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യാതൊരു മാറ്റവും സംഭവിച്ചില്ല. തങ്ങളുടെ മുമ്പില്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തത് കൊണ്ടാണ് ഇക്കാര്യം രാജ്യത്തോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ നവംബര്‍ 30ന് സുപ്രീംകോടതി ജഡ്ജി സ്ഥാനത്തു നിന്നും വിരമിച്ചതിനു പിന്നാലെയാണ് അദ്ദേഹം പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എന്‍ഐഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്കാവുന്ന തരത്തില്‍ അവബോധം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍, ഉച്ചത്തില്‍ കുരക്കേണ്ട തലവന്‍ ഗാഢനിദ്രയിലായിരുന്നു. അതിനാലാണ് തങ്ങള്‍ സംഘടിച്ചതെന്ന് കുര്യന്‍ ജോസഫ് വ്യക്തമാക്കി.
കുരച്ചിട്ടും ഗാഢമായ നിദ്രയില്‍ നിന്നും യജമാനന്‍ ഉണരാതെ വന്നതോടെയാണ് തങ്ങള്‍ക്ക് കടിക്കേണ്ടി വന്നതെന്നും ദീപക് മിശ്രയ്‌ക്കെതിരെ പരിഹാസ രൂപേണെ അദ്ദേഹം വ്യക്തമാക്കി
Post Your Comments