
കടല്‍ കടക്കാന്‍ ഒരുങ്ങി ഹീറോ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ . 2019 മുതല്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളിലേക്ക് വിവിധ മോഡലുകള്‍ കമ്പനി കയറ്റുമതി ചെയ്യുമെന്നാണ് റിപ്പോർട്ട്. അതോടൊപ്പം ആഭ്യന്തര വിപണിയില്‍ നടപ്പു സാമ്പത്തിക വര്‍ഷം വില്‍പ്പന ഇരട്ടിയാക്കുകയെന്നതാണ് ഹീറോ ഇലക്ട്രികിന്റെ ലക്ഷ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹീറോ ഇലക്ട്രിക് എകദേശം 30,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റത്.
ഇന്ത്യന്‍ വിപണിയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. എന്നാൽ ചില ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിക്കുമെന്ന് ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്റ്റര്‍ നവീന്‍ മുഞ്ജാല്‍ പറയുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ ലുധിയാന പ്ലാന്റിന്റെ ഉല്‍പ്പാദന ശേഷി 80,000 യൂണിറ്റായി വര്‍ധിപ്പിക്കും. ഓരോ വര്‍ഷവും കുറഞ്ഞത് രണ്ട് പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കും. 2020-21 ഓടെ ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 900 ആയി വര്‍ധിപ്പിച്ച് പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുകയാണ് ലക്ഷ്യമെന്നും തുടക്കത്തില്‍ ചെറിയ തോതിലുള്ള കയറ്റുമതിയായിരിക്കും നടത്തുന്നതെന്നും നവീന്‍ മുഞ്ജാല്‍ വ്യക്തമാക്കി.
Post Your Comments