Latest NewsInternational

പരാജിതരെ ജയത്തിലേക്ക് കൈപിടിച്ചുകയറ്റുന്ന ഒരു കോടീശ്വരൻ

ഫ്രാൻസ് : പരാജിതരെ ജയത്തിലേക്ക് കൈപിടിച്ചുകയറ്റുന്ന ഒരു കോടീശ്വരനാണ് ഇപ്പോൾ ചർച്ചാവിഷയം. ക്ലാസിൽ നിന്ന് പുറത്താക്കിയതിന്റെ പേരിൽ അത്ര നിരാശപ്പെടാനൊന്നുമില്ലെന്നാണ് ഫ്രഞ്ച് കോടീശ്വരനായ സേവ്യർ നീലിന്റെ പക്ഷം. പരാജിതർക്ക് അവസരമൊരുക്കി, അവരെ വിജയത്തിലേക്ക് കൈപിടിച്ചുയർത്താൻ നീൽ തയ്യാറുമാണ്.

ഇല്ലാഡ് എസ്.എ. എന്ന ഫോൺ കമ്പനിയുടെ സ്ഥാപകൻ കൂടിയായ നീൽ ഫ്രാൻസ് വരേണ്യവർഗ വ്യവസ്ഥിതിയുടെ വിമർശകനാണ്. ഫ്രഞ്ച് രാഷ്ട്രീയവും ബിസിനസും ഇപ്പോഴും വരേണ്യവർഗത്തിന്റെ നിയന്ത്രണത്തിലാണെന്നും പ്രശസ്തമായ സർവകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങിയവർക്കാണ് അവിടെ മുൻതൂക്കമെന്നും നീൽ പറയുന്നു.

ഈ സ്ഥിതിക്ക് മാറ്റംവരണമെന്ന് ആഗ്രഹിക്കുന്ന നീൽ പാരീസിലും സിലിക്കൺ വാലിയിലുമൊക്കെ ട്യൂഷൻ ഫ്രീ കോഡിങ് സ്‌കൂളുകൾ ആരംഭിച്ചിട്ടുണ്ട്. നവസംരംഭകർക്ക് ദിശാബോധം നൽകുന്നതിനായി ഫ്രാൻസിൽ 28.50 കോടി ഡോളർ മുടക്കി ‘സ്റ്റേഷൻ എഫ്’ എന്ന ഒരു സ്റ്റാർട്ട്‌ അപ്പ് കാമ്പസും തുടങ്ങി. ‘സ്റ്റേഷൻ എഫി’ലൂടെ അടുത്ത മൂന്ന് വർഷങ്ങൾക്കുള്ളിൽ 100 കോടി ഡോളറിലധികം മൂല്യമുള്ള 10 കമ്പനികൾ ഫ്രാൻസിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button