വള്ളികുന്നം: കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍. സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. വളളികുന്നം പുത്തന്‍ചന്ത ആര്യാട്ടുകാവ്, സുബിജാലയത്തില്‍ ശ്രീജയുടെ മകനും വള്ളികുന്നം അമൃത വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അനന്തുവിനെയാണ് (14) തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ അനുജന്മാരുമായി വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടി കളിച്ചു കൊണ്ടിരിക്കെ അനന്തുവിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. അഭിജിത്തും ആനന്ദും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിടപ്പുമുറിയിലെ ഉത്തരത്തില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അനുജന്‍മാര്‍ കെട്ടറുത്ത് താഴെ ഇറക്കിയശേഷം നാട്ടുകാരെ വിളിച്ചറിയിച്ചു.
നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് കുട്ടി മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അനന്തുവിനെ കളികളില്‍നിന്ന് അനുജന്‍മാര്‍ മാറ്റി നിറുത്തിയതില്‍ മനം നൊന്ത് തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസ് നിഗമനം. ശ്രീജയുടെ ആദ്യ വിവാഹത്തിലെ മകനാണ് അനന്തു. അനന്തുവിന്റെ പിതാവ് മരണമടഞ്ഞിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments