Latest NewsIndia

തടവുകാരന് ദാമ്പത്യജീവിതം നയിക്കുന്നതിന് പരോള്‍ അനുവദിച്ച് കോടതിയുടെ വിചിത്ര ഉത്തരവ്

ചെന്നൈ: തടവുകാരന് ദാമ്പത്യജീവിതം നയിക്കുന്നതിന് പരോള്‍ അനുവദിച്ച് കോടതിയുടെ വിചിത്ര ഉത്തരവ് . മദ്രാസ് ഹൈക്കോടതിയാണ് വിചിത്രമായ വിധി പുറപ്പെടുവിപ്പിച്ചത്. തമിഴ്‌നാട്ടിലെ കടല്ലൂര്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പെരുമാളിനാണ് കോടതി രണ്ടാഴ്ച പരോള്‍ അനുവദിച്ചത്. ഇയാളുടെ ഭാര്യ മുത്തുമണിയുടെ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ വിധി. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തടവുകാരന്റെയും അന്തസ്സ് സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് വിധിയില്‍ ഉള്ളതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button