മൈസൂരു: മൈസൂരുവിലുണ്ടായ കാർ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോതമംഗലം തൃക്കാരിയൂർ പനാമക്കവല ചെലമ്പിക്കോടൻ വീട്ടിൽ ഷാജന്റെ മകൾ ആഷ്നാ ഷാജൻ(23), തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗർ എസ്.എസ്. നിലയത്തിൽ റിട്ട. എസ്.ഐ. ടി. സുനിൽകുമാറിന്റെയും ഷീലാകുമാരിയുടെയും മകൻ വൈശാഖ്(21) എന്നിവരാണ് മരിച്ചത്. മൈസൂരു ഇൻഫോസിസ് കാമ്പസിൽനിന്ന് വിനോദസഞ്ചാരത്തിനു പോയ എട്ടംഗസംഘം സഞ്ചരിച്ച കാർ മരത്തിലിടിച്ച് തകരുകയായിരുന്നു. നാലുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
മൈസൂരു ഇൻഫോസിസ് കാമ്പസിൽ പരിശീലനത്തിലുള്ളവരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്. മാണ്ഡ്യ മെഡിക്കൽ കോളേജിൽ പരിശോധന നടത്തി മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോയി.
Post Your Comments