തിരുവനന്തപുരം: വാറ്റ് ചാരായ വില്‍പ്പന നടത്തുന്നതിനിടയില്‍ യുവമോര്‍ച്ച നേതാവ് പിടിയില്‍. യുവമോര്‍ച്ച ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി സന്തോഷിനെയാണ് കഴക്കൂട്ടത്ത് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സന്തോഷ് മുന്‍പ് യുവമോര്‍ച്ച സ്ഥാനാര്‍ത്ഥിയായി ചിറയിന്‍കീഴില്‍ തദ്ദേശസ്ഥാപനത്തിലേക്ക് മല്‍സരിച്ചിട്ടുണ്ട്.
വ്യാപകമായ വാറ്റ് ചാരായ വില്‍പ്പന ഈ പ്രദേശത്ത് നടക്കുന്നുണ്ട് എന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടക്കുന്നതിനിടെയാണ് സന്തോഷ് അറസ്റ്റിലായത്.
സന്തോഷും ബന്ധു വിഘ്നേശ്വരും സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു. പരിശോധനയ്ക്കെത്തിയ സംഘം ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ നിന്ന് അഞ്ച് ലിറ്റര്‍ ചാരായവും എണ്ണായിരം രൂപയും പിടികൂടി. ഇത് ചാരായം വിറ്റ് കിട്ടിയ പണമാണ് എന്ന് പ്രതികള്‍ വെളിപ്പെടുത്തി.
Post Your Comments