ലോകമെമ്പാടുമുള്ള ആരാധകര്‍ കാത്തിരുന്ന പ്രിയങ്ക- നിക് വിവാഹം കഴിഞ്ഞു. പ്രണയജോഡികളുടെ അത്യാഡംബരപൂര്‍ണമായ വിവാഹ ചടങ്ങിനായി ഒരുങ്ങിയത് ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരമായ ജോധ്പൂരിലുള്ള ഉമൈദ് ഭവന്‍ പാലസാണ്.
കൊട്ടാരത്തിനുള്ളില്‍ 64 മുറികളും, സ്യൂട്ടുകളുമാണ് ഉള്ളത്. 47300 രൂപയാണ് മുറികളുടെ ഏറ്റവും കുറഞ്ഞ വില. ചരിത്ര സ്യൂട്ടുകള്‍ക്ക് 65300 രൂപയും, റോയല്‍ സ്യൂട്ടിന് 1.45 ലക്ഷവും, ഗ്രാന്‍ഡ് റോയല്‍ സ്യൂട്ടിന് 2.30 ലക്ഷം, പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന് 5.04 ലക്ഷവുമാണ് നിരക്ക്. ഏകദേശം 64.40 ലക്ഷം രൂപയാണ് ഒരു രാത്രിയിലേക്ക് താമസത്തിന് മാത്രം താരങ്ങള്‍ ചെലവാക്കുന്നത്. അതായത് ആഘോഷകരമായി അഞ്ച് ദിവസങ്ങളായി നടന്ന പ്രിയങ്ക-നിക് വിവാഹത്തിന് കൊട്ടാരത്തിലെ താമസത്തിനു മാത്രമുള്ള ചിലവ് 3.2 കോടി രൂപയാണ്.
ഏറ്റവും ചുരുങ്ങിയത് 40 മുറി ബുക്ക് ചെയ്യുന്നവര്‍ക്കാണ് കൊട്ടാരത്തിന്റെ മെഹ്രാന്‍ഗാര്‍ഹ് ഫോര്‍ട്ട് ചടങ്ങുകള്‍ക്കായി തുറന്ന് കൊടുക്കുക. ഇവിടുത്തെ ഒരുക്കങ്ങള്‍ക്കായി ലക്ഷങ്ങള്‍ വേറെ പൊടിപൊടിച്ചു. ഇതിനു പുറമെ ഒരു വ്യക്തിയുടെ ഭക്ഷണച്ചെലവ് 18000 രൂപയാണ് ഇവിടെ. അങ്ങനെ ഏകദേശം 4 കോടി രൂപയാണ് ഇവിടുത്തെ ആഘോഷങ്ങള്‍ക്കായി മാത്രം പ്രിയങ്കയും, നിക് ജോണസും ചെലവാക്കിയത്. പാശ്ചാത്യ-പൗരസ്ത്യ നിര്‍മാണ ശൈലികളുടെ ഒന്ന് ചേരലാണ് ഉമൈദ് ഭവന്‍ കൊട്ടാരം. പൂന്തോട്ടങ്ങളും മരങ്ങളും തണല്‍ വിരിച്ചിരിക്കുന്ന വിശാലമായ 26 ഏക്കറിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
മഞ്ഞ മണല്‍ക്കല്ലാണ് കൊട്ടാരത്തിന്റെ പ്രധാന നിര്‍മാണ ഘടകം. മാത്രമല്ല വിലയേറിയ മാര്‍ബിള്‍ ഭിത്തിയിലും തറയിലും പാകിയിട്ടുണ്ട്.ആഡംബരം വരിയുന്ന മുറികള്‍, ബില്യാര്‍ഡ്‌സ് മുറി, ഭൂഗര്‍ഭ പൂള്‍, മാര്‍ബിള്‍ പാകിയ സ്‌ക്വാഷ് കോര്‍ട്ടുകള്‍, ഗാലറി, ഒരു സ്വകാര്യ മ്യൂസിയം എന്നിവയും ഈ പാലസിന്റെ രാജകീയമായ പ്രത്യേകതകളില്‍ ചിലതു മാത്രമാണ്. എന്തായാലും കോടികള്‍ മുടക്കിയാണ് ഈ പ്രണയ ജോഡികള്‍ തങ്ങളുടെ പ്രണയസാഫല്യത്തിലെത്തിയത് എന്ന് തീര്‍ച്ചയാണ്.
Post Your Comments