ബംഗളൂരു: അമ്മയേയും സഹോദരിയെയും ഡോക്ടര്‍ കൊലപ്പെടുത്തി. ഇവരുടെ മൈഗ്രേന്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്തതിനാലാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്. ബംഗളൂരുവിലാണ് സംഭവം. വിഷം കുത്തിവെച്ച് ഡോ. ഗോവിന്ദ് പ്രകാശ് അമ്മ മൂകാംബിക, സഹോദരി ശ്യാമള എന്നിവരെ കൊലപ്പെടുത്തുകയായിരുന്നു. ഇവരെ കൊലപ്പെടുത്തിയതിന് ശേഷം സമാനമായ രീതിയില്‍ സ്വയം ജീവനൊടുക്കാനും ഇയാള്‍ ശ്രമിച്ചു. എന്നാല്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.
Post Your Comments