KeralaLatest News

കോടതി നിയമിച്ച ശബരിമല മേല്‍നോട്ട സമിതിയുടെ ആദ്യയോഗം ഇന്ന്

കൊച്ചി : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ട സമിതി ഇന്ന് ആദ്യയോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് ആലുവയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസിലാണ് മൂന്നംഗ സമിതി യോഗം ചേരുക. ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് സിരിജഗന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് യോഗം ചേരുന്നത്.

ഈ സീസണിലെ ശബരിമല തീര്‍ത്ഥാടനത്തിന് സമ്ബൂര്‍ണ്ണ മേല്‍നോട്ട ചുമതലയും, തല്‍സമയം തീരുമാനങ്ങളെടുക്കാനുള്ള അധികാരവുമാണ് ഹൈക്കോടതി ഈ സമിതിക്ക് നല്‍കിയത്. ശബരിമല സന്ദര്‍ശിക്കുന്നത് അടക്കം നിര്‍ണായക കാര്യങ്ങളില്‍ യോഗത്തില്‍ സമിതി അംഗങ്ങള്‍ തീരുമാനമെടുക്കും.

നിരീക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ ഏകോപിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മേല്‍നോട്ട സമിതിയെ ഏല്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശബരിമലയിലെ ഏത് വിഷയത്തിലും സമിതിക്ക് ഇടപെടാമെന്നും സർക്കാരും ദേവസ്വം ബോർഡും സമിതിയോട് സഹകരിക്കണമെന്നും കോടതി അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button