തിരുവനന്തപുരം: കവിത മോഷണ വിവാദത്തോട് പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍. വീണു കിടക്കുന്നവനെ ചവിട്ടുന്നതില്‍ ഒരു ധാര്‍മികതയും നന്മയുമില്ല. ആരെയും അപമാനിക്കാനും അധിക്ഷേപിക്കാനോ കുടുംബപരമായി ആക്രമിക്കാനോ നമ്മള്‍ തുനിയേണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ പ്രതികരിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നമ്മളില്‍ പാപമില്ലാത്തവര്‍ അവരെ കല്ലെറിയട്ടെ
(4 points, 1 minute)
1. വീണു കിടക്കുന്നവനെ ചവിട്ടുന്നതില്‍ ഒരു ധാര്‍മികതയും നന്മയുമില്ല. Smt ദീപ നിഷാന്ത് , ശ്രീചിത്രന്‍ ji തുടങ്ങിയവരുടെ പല അര്‍ദ്ധ സത്യത്തിലുള്ള നിലപാടുകളോടും കടുത്ത വിയോജിപ്പാണ്. ശക്തമായി വിയോജിക്കുമ്‌ബോഴും, രാഷ്ട്രീയപരമായി അവരോട് എതിര്‍ചേരിയില്‍ ആയിരിക്കുമ്‌ബോള്‍ തന്നെ വീണു കിടക്കുന്നവരെ ചവിട്ടുന്നത് ധാര്‍മികത ഇല്ല എന്ന് നമ്മള്‍ ഓര്‍ക്കണം. ആരെയും അപമാനിക്കാനും അധിക്ഷേപിക്കാനോ കുടുംബപരമായി ആക്രമിക്കാനോ നമ്മള്‍ തുനിയേണ്ട
2. തെറ്റുപറ്റി എന്ന് സമ്മതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്ത അവസരത്തില്‍ വിവാദം അവസാനിക്കുന്നതാണ് നല്ലത് കാരണം ഒരു വ്യക്തിയേയും അധിക്ഷേപിക്കുന്ന സമീപനം ഉണ്ടാകുന്നത് ശരിയല്ല 3. മനുഷ്യരാശിയുടെ ചരിത്രത്തില്‍ തന്നെ ഉണ്ടായ ഏറ്റവും മികച്ച വാചകങ്ങളാണ് യേശുദേവനെ Philoosphy. നിങ്ങളില്‍ പാപമില്ലാത്തവര്‍ അവരെ കല്ലെറിയട്ടെ എന്നുള്ള മഹത്വചനം .. നമുക്കെല്ലാവര്‍ക്കും തെറ്റുകളും കുറവുകളും കുറ്റങ്ങളും ഉണ്ട് . രാഷ്ട്രീയപരമായി സിപിഎമ്മിനോടുള്ള വിരോധം ഇവരോട് തീര്‍ക്കുന്നത് ന്യായമല്ല ശരിയല്ല അയ്യപ്പസ്വാമി അങ്ങനെ ആര്‍ക്കും പണി കൊടുക്കുന്ന ഒരു വ്യക്തിയല്ല ദൈവസങ്കല്പം അല്ല. തന്നോട് ഏറ്റുമുട്ടാന്‍ വന്നവരെ പോലും സുഹൃത്തുക്കളാക്കി മാറ്റിയ ഒരു ചരിത്രപുരുഷന്‍ കൂടിയാണ് സ്വാമി മണികണ്ഠന്‍. നമുക്ക് തീവ്ര ഇടതുപക്ഷ Liberal & അവര് പറയുന്ന നുണകള്‍ ദേഷ്യം ഉണ്ടാകാം ; അവരെ ഒരു അവസരം കിട്ടുമ്‌ബോള്‍ ആക്ഷേപിക്കാന്‍ ഉള്ള പ്രവണത സ്വാഭാവികമാണ് സഹജമാണ് ; എന്നാല്‍ perosnally and family wise ആക്രമിക്കുന്ന ഒരു നിലപാട് നമ്മുടെ ഭാഗത്ത് ഉണ്ടാകരുത്. Deepa ടീച്ചര്‍ ആണെങ്കിലും ശ്രീചിത്രന്‍ ആണെങ്കിലും ഒക്കെ നല്ല ബൗദ്ധികനിലവാരം വ്യക്തികളാണ് . ഇടത് പ്രത്യയശാസ്ത്രത്തോട് ശക്തമായി വിയോജിപ്പ് ഉള്ളപ്പോള്‍തന്നെ വ്യക്തിപരമായും കുടുംബപരമായും ആ ആക്രമിക്കുന്നത് ശരിയല്ല അവനെ ബൗദ്ധികമായി വാദഗതികള്‍ ഉപയോഗിച്ച് അവരുടെ തെറ്റായ തീവ്ര ഇടത് നിലപാടുകളെയാണ് നമ്മള്‍ എതിര്‍ക്കേണ്ടത് 4. കവിത അല്ല ഫിലോസഫിയാണ് എന്റെ മേഖല എങ്കിലും കലേഷിന് കവിത നന്നായി തോന്നി അഭിനന്ദനങ്ങള്‍.
https://www.facebook.com/RahulEaswarOfficial/posts/2249731188393441
Post Your Comments