പാലക്കാട്: വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ പി.കെ ശശി എം.എല്‍എയെ ആറുമാസത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടും സിപിഎം ജില്ലാ സെക്രട്ടറിയോടൊപ്പം ശശി വേദി പങ്കിട്ടത് വിവാദമാകുന്നു.
ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയുടെ ആഘോഷ പരിപാടിക്കാണ് സിപിഎം ജില്ലാ നേതാക്കൾക്കൊപ്പം ശശിയും പങ്കെടുത്തത്. ശശി പങ്കെടുക്കുന്നതിനാൽ ഒരു വിഭാഗം നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടുനിന്നു. പീഡനപരാതിയിൽ കൃത്യമായ അന്വേഷണം നടക്കുന്നില്ല എന്ന വിവാദത്തിൽ നിൽക്കുമ്പോഴാണ് പാർട്ടിയുടെ പരിപാടികളിൽ ശശിയെ പങ്കെടുപ്പിക്കുന്നത്.
അതേസമയം മുൻകൂട്ടി നിശ്ചയിച്ച മറ്റ് പരിപാടിക്ക് ശശിക്ക് പോകാമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, നടപടിക്ക് വിധേയനായ ശശിയുമായി വേദി പങ്കിട്ടതിലെ അമർഷം ഈ നേതാക്കളുൾപ്പെടെയുളള പ്രവർത്തകർ ജില്ലാ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. സ്ഥലം എംഎൽഎ എന്ന നിലയ്ക്ക് മാത്രമാണ് ശശിയുമായി വേദി പങ്കിട്ടതെന്നും ഇതിനെ സംഘടനാ നടപടിയുമായി കൂട്ടിക്കുഴയ്ക്കേണ്ടെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.
Post Your Comments