തിരുവനന്തപുരം : കേരളത്തിലെ പ്രളയദുരന്തത്തില്‍ കേന്ദ്രത്തിന്റെ സഹായം സംസ്ഥാനത്തിന് ലഭിച്ചില്ല. പ്രളയവുമായി ബന്ധപ്പെട്ട കേന്ദ്രനിലപാടിലൂടെ കേരളത്തിന് നഷ്ടമായത് .യുഎഇ വാഗ്ദാനം ചെയ്ത 700 കോടിരൂപ മാത്രമല്ല, വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന വന്‍തുകകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂരില്‍ സംസ്ഥാന സഹകരണ വകുപ്പിന്റ കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി പ്രളയത്തിലപ്പെട്ടവര്‍ക്ക് 2000 വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2500 കോടി കേന്ദ്രസംഘം ശുപാര്‍ശ ചെയ്‌തെന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിയാന്‍ കഴിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പെട്ടെന്നുളള തീരുമാനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെയും പ്രതികരണം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments