കാണാതായ ഇന്ത്യന്‍ വംശജന്റെ മൃതദേഹം കണ്ടെത്തി. ലെസ്റ്ററിലെ ആബെ പാര്‍ക്കിലെ കനാലിലാണ് പരേഷ് പട്ടേലിന്റെ മൃതദേഹം കണ്ടെത്തിയത്. നവംബര്‍ 10ന് വീട്ടില്‍ നിന്നും ഇറങ്ങിയ പരേഷിനെ ലെസ്റ്ററിലെ ബെല്‍ഗ്രാവ് റോഡിലാണ് അവസാനമായി കണ്ടത്. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു. തെരച്ചിലില്‍ സഹായിച്ച എല്ലാ ആളുകള്‍ക്കും പട്ടേലിന്റെ കുടുംബം നന്ദി അറിയിച്ചു. ‘ഞങ്ങളുടെ പ്രിയപ്പെട്ട മകനും, ഭര്‍ത്താവും, പിതാവും, സഹോദരനും, ബന്ധുവും, സുഹൃത്തുമായിരുന്ന പരേഷ് ഞങ്ങളെ വിട്ടകന്നു. ഈ നിമിഷത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയെന്ന് സഹോദരൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
Post Your Comments