Latest NewsInternational

ഇന്ധന വിലവര്‍ധനവിനെതിരെ സമരം : 288 പേരെ അറസ്റ്റ് ചെയ്തു ; 100 പേര്‍ക്ക് പരിക്ക്

പാരീസ്:  ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ ഇന്ധന വിലവര്‍ധനവിനെതിരെ വന്‍ പ്രക്ഷോഭം. പ്രതിഷേധത്തിനിടെ ഇതുവരെ 288 പേര്‍ അറസ്റ്റിലായതായാണ് ഔദ്യോഗിക കണക്കുകള്‍. 100ലേറെ പേര്‍ക്ക് ഇതില്‍ പരിക്കേറ്റു . ഇന്ധന വിലവര്‍ധനവിനെതിരെ ഇവിടെ സമരം ആരംഭിച്ചിട്ട് ഇന്നേക്ക് മൂന്നാഴ്ച തികഞ്ഞിരിക്കുകയാണ്.

ദിവസങ്ങള്‍ കഴിയുന്തോറും പ്രതിഷേധത്തിന്‍റെ കാഠിന്യത്തില്‍ വലിയ അയവ് പ്രകടമാകുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പ്രതിഷേധത്തിന്‍റെ ആരംഭഘട്ടത്തില്‍ 1,13,000 പേരോളമാണ് പങ്കെടുത്തിരുന്നത്. അത് പിന്നീട് 57,000 36,000 എന്നീ നിലകളിലേക്ക് കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button