
നെടുമങ്ങാട്: ഭര്‍ത്താവും ഭാര്യയും വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍. നെടുമങ്ങാട് ആണ് സംഭവം. കരുപ്പൂര് മൊട്ടല്‍മൂട് ക്യഷ്ണവിലാസത്തില്‍ സജികുമാര്‍(42), ഭാര്യ ബിന്ദു(38) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. നെടുമങ്ങാട് ബാങ്ക് ജംക്ഷനിലെ ഓട്ടോ ഡ്രൈവറാണ് മരിച്ച സജികുമാര്‍. ഇളയമകള്‍ അമയ്യ സമീപത്തെ വീട്ടില്‍ ട്യൂഷന്‍ പോയിരിക്കുകയായിരുന്നു. സജികുമാറിന്റെ ജ്യേഷ്ഠന്‍ പനച്ചമൂട് സ്വദേശി സന്തോഷിന്റെ വീട്ടിലായിരുന്ന മൂത്തമകന്‍ അതുല്‍ ഉച്ചയ്ക്ക് 12.10 ന് തിരികെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
Post Your Comments