Latest NewsTechnology

പുതിയ ഫീച്ചേഴ്‌സുമായി ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്

കാലിഫോര്‍ണിയ: പുതിയ ഫീച്ചേഴ്‌സുമായി ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്. ഗൂഗിളിന്റെ പുതിയ തീം അനുസരിച്ചുള്ള രൂപകല്‍പനയാണ് പേജിനുള്ളത്. വെബ്‌സൈറ്റ് തുറക്കുന്ന ഉപകരണങ്ങള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കപ്പെടുന്ന (റെസ്‌പോണ്‍സീവ്) രീതിയിലാണ് ഇത് ഒരുക്കിയിട്ടുള്ളത്.

ഏതുഭാഷയുടെയും പരിഭാഷ ലഭിക്കുന്ന ഗൂഗിള്‍ ട്രാന്‍സ്‌ലേർ നിരവധി ആളുകൾ ഉപയോഗിക്കുന്നുണ്ട്. മലയാളമടക്കം 102 ഭാഷകള്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ ലഭിക്കുന്നു. ലാംഗ്വേജ് ഇന്‍പുട്ട്, ലാംഗ്വേജ് ഔട്ട് പുട്ട് ഭാഗങ്ങളിലെ ഓപ്ഷനുകള്‍ പുതിയ രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഡോക്യുമെന്റ് ഫയലുകള്‍ അപ്‌ലോഡ് ചെയ്ത് തര്‍ജമ ചെയ്യാനും പ്രത്യേകം വാക്കുകള്‍ നല്‍കി തര്‍ജമ ചെയ്യാനുമുള്ള ഓപ്ഷനുകള്‍ ഇടത് ഭാഗത്ത് മുകളിലായി നല്‍കിയിട്ടുണ്ട്.

ഇന്‍പുട്ട് വിന്‍ഡോയില്‍ ഒരു വാക്ക് നല്‍കുമ്പോള്‍, അതിന്റെ അര്‍ത്ഥം, പര്യായങ്ങള്‍, പദപ്രയോഗം, ക്രിയാവിശേഷണം ഉള്‍പ്പടെയുള്ള നിര്‍വചനങ്ങള്‍ താഴെ കാണാം. പര്യായപദങ്ങള്‍ ക്ലിക്ക് ചെയ്താല്‍ അതിന്റെ തര്‍ജമയും കാണാം. മുമ്പ് തര്‍ജമ ചെയ്ത കാര്യങ്ങള്‍ വീണ്ടും പരിശോധിക്കുന്നതിനായി ഹിസ്റ്ററി എന്ന ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.ആവശ്യമുള്ള തര്‍ജമകള്‍ സൂക്ഷിച്ചുവെക്കാനുള്ള സ്റ്റാര്‍ ട്രാന്‍സ്‌ലേഷന്‍ ഓപ്ഷനും ലഭ്യമാണ്.

shortlink

Post Your Comments


Back to top button