ബെയ്ജിംഗ്: ചൈനയിലെ ആദ്യ മൊബൈല്‍ കമ്പനികളിലൊന്നായ ജിയോണി കടക്കെണിയെ തുടര്‍ന്ന് അടച്ചുപൂട്ടുമെന്ന് റിപ്പോര്‍ട്ടുകള്‍. ചെയര്‍മാന്‍റെ ചൂതുകളി ഭ്രമമാണ് കമ്പനിയെ ഈ ഗതിയിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ആയിരം കോടി നഷ്ടത്തിലാണ് കമ്പനിയെന്നാണ് അറിവ്. സ്ഥാപകനും ചെയര്‍മാനുമായ ലിയു ലിറങ് ഒരു ചൂതു കളിയിലൂടെ മാത്രം തുലച്ചത് 49000 കോടി രൂപയാണെന്നാണ് പറയപ്പെടുന്നത്.
പണം ലഭിക്കാത്തതിനാല്‍ കമ്പനിയുടെ ഇടപാടുകാരായ 20 തോളം പേര്‍ നിയമനടപടിലേക്ക് നീങ്ങിയിരിക്കുകയാണ്. ചൂതുകളിക്കായി താന്‍ പണം എടുത്തിട്ടില്ലെന്നും എന്നാല്‍ കമ്പനിയില്‍ നിന്ന് പണം എടുത്തതായും ചെയര്‍മാന്‍ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി, നടി ആലിയ ഭട്ട്, നടന്‍ പ്രഭാസ് എന്നിവരായിരുന്നു കമ്പനിയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. കമ്പനി ഈ വര്‍ഷം ഇന്ത്യയില്‍ 600 കോടിയോളം മുതല്‍ മുടക്കാനിരിക്കേയാണ് ഈ പ്രതിസന്ധി ഘട്ടത്തിലേക്കെത്തിയത്.
Post Your Comments