ദുബായ് : അമിത വേഗതയില്‍ വാഹനങ്ങള്‍ പായിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ദുബായ് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ മോടിപിടിപ്പിച്ച് നിരത്തുകളില്‍ അഭ്യാസപ്രകടനം നടത്തുന്നതിനു എതിരെയാണ് ദുബായ് പോലീസ് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കടുത്ത ശിക്ഷാവിധികളും ഇത്തരക്കാര്‍ക്ക് മേല്‍ ചുമത്തും. രണ്ടായിരം ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലുമാണ് നിരത്തുകളില്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടാവുംവിധം അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവെച്ചാല്‍ ശിക്ഷ.
അനധികൃതമായി കാര്‍ റേസിങ് നടത്തുക, സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്.
വാഹനങ്ങളുമായി അഭ്യാസപ്രകടനങ്ങളും അതിവേഗയോട്ടവും നടത്തുന്നതുകൊണ്ടുണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ യുവാക്കളെ ബോധവത്കരണം നടത്തണമെന്നും പോലീസ് അറിയിച്ചു.
Post Your Comments