KeralaLatest News

ഹാദിയയുടെ തലയില്‍ നിന്ന് തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്ന് പറഞ്ഞ ഈ നേതാവ് ഇപ്പോള്‍ വനിതാ മതിലിന്റെ തലപ്പത്ത്

തിരുവനന്തപുരം : ഹാദിയയുടെ തലയിലെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു’ എന്ന് സമൂഹമാധ്യമത്തില്‍ തുറന്നു പ്രഖ്യാപിച്ച നേതാവ് വനിതാ മതിലിന്റെ തലപ്പത്ത്. ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി.സുഗതനാണ് വനിതാ മതിലിന്റെ   അമരക്കാരനായി രംഗത്തെത്തിയിരിക്കുന്നത്.

സി.പി.സുഗുതനെ വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനറാക്കിയതില്‍ പ്രതിഷേധം ഉയരുന്നു. ജനുവരി ഒന്നിനാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. വര്‍ഗീയവാദിയും സ്ത്രീ വിരുദ്ധനുമായ വ്യക്തിയെയാണോ വനിതാ മതിലിന്റെ ചുമതലക്കാരനാക്കിയതെന്ന് വിമര്‍ശവനുമായി പ്രമുഖ കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button