കൊല്ലം: മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് പ്രവാസി വ്യവസായിയായ ഡോ. ബി. രവിപിള്ളയുടെ നേതൃത്വത്തില്‍ സമാഹരിച്ച 16.35 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആര്‍.പി ഗ്രൂപ്പ് – റാവിസ് ഹോട്ടല്‍സ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ സമാഹരിച്ച 3.50 കോടി രൂപയും കുവൈറ്റ് ലോക കേരളസഭ ശേഖരിച്ച 7.86 കോടി രൂപയും ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ നേതൃത്വത്തില്‍ സംഭാവനയായി സ്വരൂപിച്ച 20 ലക്ഷം രൂപയും ആര്‍.പി ഗ്രൂപ്പിന്റെയും അനുബന്ധ കമ്പനികളുടെയും സംഭാവനയായ 4.79 കോടി രൂപയുമാണ് കൈമാറിയത്.
Post Your Comments