ഹിന്ദുവിശ്വാസപ്രകാരം ശുഭകാര്യങ്ങൾക്ക് മുൻപും ക്ഷേത്രങ്ങളിലും മറ്റും തേങ്ങ ഉടയ്ക്കുന്നത് ശുഭലക്ഷണമാണ്. ഇതിന് പുറകിൽ പല വിശ്വാസങ്ങളുമുണ്ട്. ശ്രീഫല എന്നാണ് തേങ്ങയെ സംസ്കൃതത്തില്‍ പറയുന്നത്. ദൈവത്തിന്റെ ഫലവര്ഗമെന്നാണ് ഇതു കൊണ്ടുദ്ദേശിയ്ക്കുന്നത്.
മറ്റുള്ളവരുടെ കണ്ണു പറ്റിയാല്‍ ദോഷമാണെന്നു പൊതുവെ ചിന്തയുണ്ട്. ഈ ദോഷം അകറ്റുന്നതിന് ഏഴു തവണ തലയ്ക്കു ചുറ്റും തേങ്ങായുഴിഞ്ഞ് ഉടക്കണമെന്നാണ് പറയപ്പെടുന്നത്. കാര്യസാധ്യത്തിനും നേർച്ചയായും ചിലർ തേങ്ങ ഉടയ്ക്കാറുണ്ട്. തേങ്ങ എറിഞ്ഞുടയ്ക്കുമ്പോള്‍ വിജയത്തിനു തടസമായി നില്ക്കുന നെഗറ്റീവ് ഊര്‍ജം എറിഞ്ഞു കളയുകയാണെന്നാണ് വിശ്വാസം. തേങ്ങ ഉടയ്ക്കുന്നതോടൊപ്പം ഉടയ്ക്കുന്ന ആളിന്റെ മനസും ശുദ്ധമാകുന്നു എന്നാണ് പ്രമാണം.
Post Your Comments