ന്യൂഡൽഹി : റെയിൽവേ വാഗണുകളുടെ നീക്കം കൃത്യമായി നിരീക്ഷിക്കാൻ റേഡിയോ ഫ്രീക്വൻസി ടാഗുകൾ. 2.7 ലക്ഷം വാഗണുകളിൽ ടാഗുകളും , പാളങ്ങളിൽ ടാഗ് റീഡുകളും ഘടിപ്പിക്കുന്ന പദ്ധതി 2 വർഷം കൊണ്ട് പൂർത്തിയാക്കും. കയറ്റിവിട്ട ചരക്ക് അനന്തമായി വൈകുന്നതും വാഗണുകൾ എവിടെയെത്തിയെന്നു കണ്ടെത്താനാവാത്തതും വെല്ലുവിളിയായിരുന്നു. ഇതിന് അറുതിയാകും.
ടാഗ് റീഡുകളും സോഫ്റ്റ് വെയറുകളും ഉൾപ്പെടെ പദ്ധതിക്ക് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കാൻ ശ്രമമാരംഭിച്ചു.റേഡിയോ ഫ്രീക്വൻസി സാങ്കേതിക വിദ്യയ്ക്ക് ചെലവു ഗണ്യമായി കുറഞ്ഞതും നേട്ടമാണ്
Post Your Comments