ശബരിമല: അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് സന്നിധാനത്തെത്തി. ചോറൂണിനായാണ് തൃശൂര്‍ മിണാലൂര്‍ പൊന്നലശ്ശേരി ബിജേഷിന്റെയും അഞ്ജുവിന്റെയും മകന്‍ ഇഷന്‍ കൃഷ്ണ ശബരിമലയിലെത്തിയത്. ബിജേഷിനൊപ്പം അച്ഛന്‍ ഗംഗാധരന്‍, അമ്മ ഗീതാദേവി, സഹോദരീഭര്‍ത്താവ് പ്രതീഷ്, അഞ്ജുവിന്റെ അമ്മ മണി എന്നിവരുമുണ്ടായിരുന്നു അഞ്ജു ബന്ധുക്കള്‍ക്കൊപ്പം എരുമേലിയില്‍ തങ്ങുകയാണ് ചെയ്തത്.
Post Your Comments