തൃശൂര്‍: കോളേജ് കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. അരണാട്ടുകര അരിമ്പൂര്‍ മൂക്കന്‍ വീട്ടില്‍ ട്രീസയാണ് (17) മരിച്ചത്. കെട്ടിടത്തിന്റെ 3ാം നിലയിലെ പാരപ്പെറ്റില്‍നിന്ന് വീണു പരുക്കേറ്റു ചികില്‍സയിലായിരുന്നു ട്രീസ. ശക്തന്‍തമ്പുരാന്‍ കോളജിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ ട്രീസ കഴിഞ്ഞ വ്യാഴാഴ്ചയാണ് പാരപ്പെറ്റില്‍ വീണ പേപ്പര്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ വീണത്. പാരപ്പറ്റിലെ സീലിങ് തകര്‍ന്നു താഴത്തെ കാര്‍ഷെഡിന്റെ മേല്‍ക്കൂരയിലേക്കും പിന്നീട് ടാര്‍ റോഡിലേക്കും വീഴുകയായിരുന്നു.
Post Your Comments