ചെന്നൈ: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത തമിഴ് നടി റിയമികയുടെ മരണത്തിന് കാരണമായി തീര്‍ന്നത് എക്‌സ് വീഡിയോസ് ആണെന്നുള്ള അഭ്യുഹങ്ങള്‍ പരക്കുന്നു. റിയാമിക അടുത്തിടെ അഭിനയിച്ച പുതിയ ചിത്രമാണ് എക്‌സ് വീഡിയോസ്. ഈ സിനിമ പരാജയപ്പെട്ടതിനെ തുടര്‍ന്നുള്ള നിരാശ മൂലമാണ് റിയാമിക ആത്മഹത്യ ചെയ്തത് എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍.
പോണ്‍ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ജോ സുന്ദര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു എക്സ് വീഡിയോസ്. സിനിമയിലെ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാതിരിക്കുകയും അതിന്റെ പേരില്‍ പരിഹാസമേല്‍ക്കേണ്ടി വരികയും ചെയ്തതോടെ റിയാമികക്ക് കടുത്ത നിരാശയുണ്ടായി എന്ന് നടിയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.
അതേസമയം ഈ ആരോപണത്തെ നിഷേധിച്ച് ജോ സുന്ദര്‍ രംഗത്തെത്തി. തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്ന് ജോ വാര്‍ത്താക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു. കൂടാതെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ റിയാമിക സന്തോഷവതിയായിരുന്നുവെന്നും ജോ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മരണകാരണം വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Post Your Comments