Latest NewsKerala

ശബരിമല : സംസ്ഥാനത്ത് ജനുവരി ഒന്നിന് വനിതാ മതിൽ

കേരളം വീണ്ടും ഭ്രാന്താലയമാക്കരുതെന്നു മുദ്രാവാക്യം

തിരുവനന്തപുരം : കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജനുവരി ഒന്നിന് വനിതാ മതിൽ തീർക്കും. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപെട്ടു നവോത്ഥാനസംഘടനകളുടെ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വനിതാമതിൽ പ്രചാരണ പ്രവർത്തങ്ങൾക്കായി ജനറൽ കൗൺസിൽ. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനും,പുന്നല ശ്രീകുമാർ കൺവീനറുമാകും. കേരളം വീണ്ടും ഭ്രാന്താലയമാക്കരുതെന്നു മുദ്രാവാക്യം.

ഇരുണ്ട കാലത്തിലേക്ക് പോകാനാകില്ലെന്ന് പ്രഖ്യാപിച്ചാകും വനിതാമതില്‍. സ്ത്രീക്കും പുരുഷനും ഒരേ അവകാശമാണെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു. സർക്കാരിന് സാമൂഹ്യ സംഘടനകളുടെ പിന്തുണയുണ്ട്.  എസ്എന്‍ഡിപിയും ദളിത് സംഘടനകളും ആദിവാസി ഗോത്രാ മഹാസഭയും ഉള്‍പ്പെടെ നിരവധി സാമുദായിക, സാമൂഹ്യ, നവോത്ഥാനസംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ എന്‍എസ്എസ് യോഗത്തില്‍ നിന്ന് വിട്ടുനിന്നെന്നും കാലത്തിന് അനുസൃതമായ മാറ്റം സമൂഹത്തില്‍ കൊണ്ടുവരാനുളള ചര്‍ച്ചയിൽ എന്‍എസ്എസ് പങ്കെടുക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button