ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് നടത്തുന്ന ‘സംഘല്‍പ് രഥയാത്ര’ ഇന്ന് ആരംഭിക്കും. ഡല്‍ഹിയിലേക്ക് രാവിലെ 11:30ന് ജന്‍ദീവാലന്‍ മന്ദിരത്തില്‍ നിന്നും പുറപ്പെടുന്ന യാത്ര ഒമ്പത് ദിവസം നീണ്ട് നില്‍ക്കുന്നതാണ്. രാമക്ഷേത്ര നിര്‍മാണം എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും തീരുമാനം നീട്ടിവെക്കുന്ന കോടതിയുടെ നിലപാട് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ആര്‍എസ്എസ് പറയുന്നത്. ഡല്‍ഹിയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലൂടെയും രഥ യാത്ര കടന്ന് പോകും. അതേസമയം 2019 ജനുവരി ആദ്യവാരം ഈ വിഷയം ഏറ്റെടുക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് ആര്‍.എസ്.എസിന്റെ മാര്‍ച്ച്. ഈ മാസം 9 ന് ഡല്‍ഹി രാംലീലാ മൈതാനത്താണ് രഥയാത്രയുടെ സമാപനം. ആര്‍.എസ്.എസ് അനുബന്ധ സംഘടനകളും രഥ യാത്രയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments