
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരേ തോൽവി ഏറ്റുവാങ്ങി കേരളം. വിജയലക്ഷ്യമായ 192 റണ്‍സ് അവസാന ദിവസം മധ്യപ്രദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 77 റണ്‍സ് നേടിയ രജത് പാട്ടിഡാറും 48 റണ്‍സോടെ പുറത്താകാതെ നിന്ന ശുഭം ശര്‍മയുടെ പ്രകടനം ജയം നേടാൻ ടീമിനെ സാഹായിച്ചു.കേരളത്തിനായി അക്ഷയ് ചന്ദ്രന്‍ രണ്ടു വിക്കറ്റ് സ്വന്തമാക്കി.ഈ ജയത്തോടെ മധ്യപ്രദേശ് ആറു പോയിന്റ് സ്വന്തമാക്കി.
രണ്ടു ജയത്തോടെ എലൈറ്റ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിർത്തുമ്പോഴാണ് ഈ സീസണിലെ ആദ്യ തോൽവി കേരളം ഏറ്റുവാങ്ങുന്നത്. ഇന്നിംഗ്സ് പരാജയം മുന്നില്‍ കണ്ടെങ്കിലും അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി കേരളം പൊരുതി തോൽക്കുകയായിരുന്നു.
സ്കോര്‍: കേരളം ഒന്നാം ഇന്നിംഗ്സ് 63, രണ്ടാം ഇന്നിംഗ്സ് 455. മധ്യപ്രദേശ് ഒന്നാം ഇന്നിംഗ്സ് 328, രണ്ടാം ഇന്നിംഗ്സ് 194/5
Post Your Comments