Latest NewsKeralaIndia

കൊല്ലത്തെ കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കുന്നതിനു മുൻപുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം ഫാത്തിമ മാത കോളജിലെ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണ കോളജില്‍ നിന്ന് ഇറങ്ങിയോടി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയത സംഭവത്തിൽ നിർണ്ണായക സി സി ടിവി ദൃശ്യങ്ങൾ പുറത്ത്. രാഖികൃഷ്ണ ജീവനൊടുക്കുന്നതിനു മിനിറ്റുകള്‍ക്കു മുൻപ് കോളേജില്‍ നിന്നും പ്രധാന ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആണ് പീപ്പിൾ ടി വി പുറത്തു വിട്ടിരിക്കുന്നത്. 11.45 ന് ശേഷമാണ് രാഖികൃഷ്ണ ഫാത്തിമാ മാതാ നാഷണല്‍ കോളേജിന്റെ ഗേറ്റ് തുറന്ന് പുറത്തേക്ക് അതിവേഗം പോകുന്നത്.

പരീക്ഷഹാളില്‍ ക്രമക്കേ‍ട് കാട്ടിയെന്നാരോപിച്ച്‌ അധ്യാപകര്‍ പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണം. യുണിവേഴ്സിറ്റി സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചുവെന്നാരോപിച്ച്‌ രാഖി കൃഷ്ണയെ പരീക്ഷാഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചെന്ന് ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.തുടര്‍ന്ന് കോളജില്‍ നിന്ന് ഇറങ്ങിയോടിയ രാഖി കൃഷ്ണ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.എന്നാല്‍ താന്‍ തന്റെ കടമയാണ് ചെയ്തതെന്നും താന്‍ കുട്ടിയെ ഹരാസ്ചെയ്തിട്ടില്ലെന്ന് അദ്ധ്യാപികയായ സ്രുതി പറഞ്ഞു.

ആത്മഹത്യയില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികള്‍ കോളേജ് ഉപരോധിക്കുകയും കോളജ് ഗേറ്റ് പൂട്ടിയിടുകയും ചെയ്തു. അതേസമയം, സംഭവത്തില്‍ അധ്യാപകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ആഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.അതേസമയം തന്റെ മകളെ തങ്ങൾ കോളേജില്‍ എത്തുംവരെ എന്തുകൊണ്ട് സംരക്ഷിച്ചില്ലെന്ന് രാഖിയുടെ പിതാവ് രാധാകൃഷ്ണന്‍ ചോദിച്ചു. പ്രിൻസിപ്പലിന്റെ മുറിയിൽ ഇരുത്തിയിരിക്കുകയായിരുന്ന രാഖി കൃഷ്ണ അപമാനഭാരം താങ്ങാനാവാതെയാണ് ഇറങ്ങിയോടിയത്.

200 മീറ്ററോളം ദൂരം വരുന്ന പ്രധാന ഗേറ്റിലേക്ക് പോകുന്നതുവരെ കോളേജധികൃതര്‍ കണ്ടില്ല.കോളേജിന്റെ വരാന്തയില്‍ നിന്നു പോകുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.വീഡിയോ കാണാം: (courtesy people news)

shortlink

Related Articles

Post Your Comments

Related Articles


Back to top button