തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി റെയില്‍വേ. കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്കിലാണ് വര്‍ധന വരുത്തിയത്. നിലവില്‍ 10 രൂപയുള്ള ടിക്കറ്റിന് 20 രൂപയാക്കിയിരിക്കുകയാണ്. ഇന്ന് മുതല്‍ ജനുവരി 20 വരെ ഉയര്‍ന്ന നിരക്കിന് പ്രാബല്യമുണ്ടാകും. ശബരിമല തീര്‍ഥാടന കാലത്ത് യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് റെയില്‍വേയുടെ വിശദീകരണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലയിലേക്കെത്തുന്ന തീര്‍ഥാടകര്‍ പ്രധാനമായും വന്നിറങ്ങുന്ന സ്റ്റേഷനുകളാണ് ചെങ്ങന്നൂരും കോട്ടയവും. ഇവിടെ പ്ലാറ്റ്ഫോമില്‍ വിശ്രമിച്ചാണ് പമ്പയിലേക്ക് ഇവര്‍ പോകുന്നത്.
Post Your Comments