കോഴിക്കോട്: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്.. ഇസ്രത്ത് ജഹാന് കേസില്‍ നടത്തിയ അന്വേഷണത്തെക്കുറിച്ച് ബെഹ്റ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബെഹ്റ എന്‍ഐഎയില്‍നിന്ന് അവധിയെടുത്തോയെന്നും അദ്ദേഹം ചോദിച്ചു. അവധിയെടുത്തെങ്കില്‍ എന്തിനെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് കൂട്ടിച്ചേര്‍ത്തു.
എന്‍.ഐ.എ മേധാവിയായിരുന്നപ്പോള്‍ മോദിയെയും അമിത്ഷായേയും വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കിയെന്നും ഫയലുകള്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കെ നേരിട്ട് കണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് ഡിജിപി നിയമനം ഇതിന് പ്രത്യുപകാരമാണെന്നും ഡി.ജി.പിയാക്കാന്‍ പിണറായിയോട് നിര്‍ദേശിച്ചത് നരേന്ദ്രമോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Post Your Comments