കാഞ്ഞങ്ങാട്: യുവാവിന് ബിയര്‍ കുപ്പി കൊണ്ട് കുത്തേറ്റു. പുല്ലൂര്‍ കരക്കക്കുണ്ടിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ പ്രദീപ് കുമാറിനാ(30)ണ് കുത്തേറ്റത്. യുവാവിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മടിക്കൈ കാലിച്ചാംപൊതിയിലെ ബിജുവാണ് കുത്തിയതെന്നാണ് പരാതി. വെള്ളിയാഴ്ച രാത്രി അലാമിപ്പള്ളിയിലെ മദ്യശാലയ്ക്ക് സമീപം വെച്ചാണ് സംഭവം.
പ്രദീപും സുഹൃത്തുക്കളായ ബിജുവും ഗിരീഷും മദ്യശാലയില്‍ നിന്നിറങ്ങി ഓട്ടോറിക്ഷയില്‍ കയറിപ്പോകാന്‍ ഒരുങ്ങുന്നതിനിടയില്‍ പിറകെ നിന്നെത്തിയ ബിജുവും സുധീഷും പ്രദീപ്കുമാറിനെ വിളിച്ച് എന്നെ പരിചയമില്ലേയെന്ന് ചോദിക്കുകയും ഇല്ലെന്ന് പറഞ്ഞപ്പോള്‍ വാക്കേറ്റം നടക്കുകയും ഇതിനിടയില്‍ കൈയ്യിലുണ്ടായിരുന്ന ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തുകകായിരുന്നുവെന്നുമാണ് വിവരം. പ്രദീപിന്റെ വലത് കൈക്കാണ് കുത്തേറ്റത്. പരിക്കേറ്റ പ്രദീപ് കുമാറിനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ബിജുവും ഗിരീഷും ചേര്‍ന്ന് ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Post Your Comments