Latest NewsKerala

മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയാണു മുഖ്യമന്ത്രി കാര്യങ്ങള്‍ കാണുന്നത്; സര്‍ക്കാരിനെതിരെ കുറ്റപ്പെടുത്തലുമായി കെ.സി ജോസഫ്

തിരുവനന്തപുരം: മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയാണു മുഖ്യമന്ത്രി കാര്യങ്ങള്‍ കാണുന്നതെന്നും പ്രളയ ദുരിതാശ്വാസ നടപടികള്‍ സംബന്ധിച്ചു സഭയില്‍ ചട്ടം 130 പ്രകാരം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കണമെന്നും തുറന്നടിച്ച് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ്. ഇത് സംബന്ധിച്ച് കെ.സി. ജോസഫ് സ്പീക്കര്‍ക്കു നോട്ടിസ് നല്‍കി.

കേരള പുനര്‍നിര്‍മാണം, ക്രൗഡ് ഫണ്ടിങ് തുടങ്ങിയ പൊള്ളയായ മുദ്രാവാക്യങ്ങള്‍ മുഴക്കി ജനങ്ങളെ കബളിപ്പിക്കാനാണു ശ്രമം. പ്രളയക്കെടുതികള്‍ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചയുടെ പരസ്യമായ സമ്മതമായിരുന്നു.സുദീര്‍ഘമായ പ്രസ്താവനയില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച സഹായ നടപടികളെക്കുറിച്ചു മുഖ്യമന്ത്രി മിണ്ടാതിരുന്നത് അത്ഭുതകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button